എലീഷാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. അവിടുന്ന് അരുളിച്ചെയ്യുന്നു, നാളെ ഈ നേരത്തു സമരിയായുടെ കവാടത്തില്‍ ഒരളവു നേരിയമാവ് ഒരു ഷെക്കലിനും രണ്ടളവു ബാര്‍ലി ഒരു ഷെക്കലിനും വില്‍ക്കപ്പെടും.