തങ്ങള്‍ ദാവീദിന്റെ ശത്രുത സമ്പാദിച്ചെന്ന് അമ്മോന്യര്‍ക്കു മനസ്‌സിലായി. അവര്‍ ആയിരം താലന്ത് വെള്ളിക്ക് രഥങ്ങളെയും കുതിരപ്പട്ടാളത്തെയും മെസൊപ്പൊട്ടാമിയ, ആരാംമാക്കാ, സോബാ എന്നിവിടങ്ങളില്‍ നിന്നു കൂലിക്കെടുത്തു.