അഹറോനും മോശയും അമ്‌റാമിന്റെ പുത്രന്‍മാരാണ്. അതിവിശുദ്ധസ്ഥലത്ത് ശുശ്രൂഷ നടത്താനും കര്‍ത്താവിന്റെ മുന്‍പാകെ ധൂപം അര്‍പ്പിക്കാനും അവിടുത്തെ നാമത്തെ സ്തുതിക്കാനും അഹറോനും പുത്രന്‍മാരും നിയോഗിക്കപ്പെട്ടു.