Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ഉത്തമഗീതം

,

ആമുഖം

,
വാക്യം   0

വിശുദ്ധഗ്രന്ഥത്തില്‍ ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധം ഇത്ര മനോഹരമായി വര്‍ണിക്കുന്ന ഭാഗങ്ങള്‍ ചുരുക്കമാണ്. ഇസ്രായേലും ദൈവവുമായുള്ള ഉടമ്പടിയെ വിവാഹബന്ധവുമായി മറ്റു സ്ഥലങ്ങളിലും താരതമ്യം ചെയ്യുന്നതായി കാണാം. പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണരൂപത്തില്‍ ആറു ഗീതങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉത്തമഗീതം (1, 1-2, 7; 2,8-3, 5;3, 6-5, 1; 5,2-6, 3; 6,4-8, 4;8, 5-14). ആദിമക്രൈസ്തവര്‍ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായിട്ടാണ് ഉത്തമഗീതത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്. സോളമനാണ് ഗ്രന്ഥ കര്‍ത്താവ് എന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍, ബാബിലോണ്‍ വിപ്രവാസത്തിനു ശേഷമായിരിക്കണം ഗ്രന്ഥരചന നടന്നത് എന്ന നിഗമനം ഇന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു.

Go to Home Page