Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

വിലാപങ്ങള്‍

,

ആമുഖം

,
വാക്യം   0

വളരെയേറെക്കാലം ജറെമിയായുടെ പുസ്തകത്തിന്റെ ഭാഗമായി കരുതിപ്പോന്ന വിലാപങ്ങള്‍ ഇന്ന് ഒരു വ്യത്യസ്തപുസ്തകമായി അംഗീകരിക്കപ്പെടുന്നുണ്ട്. ദേവാലയം നശിപ്പിക്കപ്പെടുകയും ബലിയര്‍പ്പണം നിലയ്ക്കുകയും നേതാക്കന്‍മാര്‍ നാടുകടത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ (ബി.സി. 587) ഒരു ദൃക്‌സാക്ഷി രചിച്ച അഞ്ചു വിലാപഗാനങ്ങളാണ് പുസ്തകത്തിലെ അഞ്ച് അധ്യായങ്ങള്‍. ആദ്യത്തെനാലു ഗാനങ്ങളില്‍ ഹെബ്രായ അക്ഷരമാലക്രമത്തിലാണ് ഖണ്‍ഡങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജറുസലെമിന്റെയും ദേവാലയത്തിന്റെയും നാശത്തിലും ജനത്തിന്റെ ദുരിതത്തിലും അതിയായ ദുഃഖം പ്രകടിപ്പിക്കുന്നതോടൊപ്പം കര്‍ത്താവിന്റെ സ്‌നേഹത്തിലും അവിടുത്തെ വാഗ്ദാനങ്ങളിലുമുള്ള വിശ്വാസത്തിന്റെ പ്രഘോഷണം കൂടിയാണ് വിലാപങ്ങള്‍. സംഭവിച്ചതെല്ലാം തങ്ങളുടെ അകൃത്യങ്ങള്‍മൂലമാണെന്ന് ജനം ഏറ്റുപറയുകയും കര്‍ത്താവിന്റെ കാരുണ്യത്തില്‍ ആശ്രയിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ മണവാട്ടിയായ ഇസ്രായേല്‍ വീണ്ടും അവിടുത്തേക്കു സ്വീകാര്യയാകും. ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പുനല്‍കിയിരുന്ന പ്രവാചകന്‍മാരുടെ വാക്കുകള്‍ ദൈവപ്രേരിതമായിരുന്നു എന്നു വിലാപങ്ങള്‍ സമ്മതിക്കുന്നു.

Go to Home Page