അപ്പോള്‍ ബാലാം കര്‍ത്താവിന്റെ ദൂതനോടു പറഞ്ഞു: ഞാന്‍ പാപം ചെയ്തുപോയി; അങ്ങ് എനിക്കെതിരേ വഴിയില്‍ നിന്നതു ഞാന്‍ അറിഞ്ഞില്ല. ഇത് അങ്ങയുടെ ദൃഷ്ടിയില്‍ തിന്‍മയെങ്കില്‍ ഞാന്‍ തിരിച്ചു പൊയ്‌ക്കൊള്ളാം.