Thiruvachanam Logo

P. O. C ബൈബിള്‍

,

പഴയ നിയമം

,

ന്യായാധിപ‌ന്‍‍മാര്‍

,

ആമുഖം

,
വാക്യം   0

കാനാന്‍ദേശത്തു പ്രവേശിച്ച് വാസമുറപ്പിച്ച ഇസ്രായേല്‍ ഗോത്രങ്ങളെ ജോഷ്വയുടെ മരണത്തിനു ശേഷം സാവൂളിന്റെ മരണം വരെയുള്ള കാലഘട്ടത്തില്‍ ബാഹ്യശത്രുക്കളില്‍ നിന്നു രക്ഷിക്കാന്‍ ദൈവത്താല്‍ നിയുക്തരായവരാണ്‌ ന്യായാധിപന്‍മാര്‍. അവര്‍ ന്യായപാലകരായിട്ടല്ല, യുദ്ധവീരന്‍മാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം വരെയാണ് ഇവരുടെ പ്രവര്‍ത്തനകാലം.<br>ജനം ദൈവത്തോട് അവിശ്വസ്തമായി വര്‍ത്തിച്ചപ്പോള്‍ ശത്രു പ്രബലപ്പെട്ടു. ദൈവം അവരെ ശത്രുക്കള്‍ക്ക് ഏല്‍പിച്ചു കൊടുത്തു. കാനാന്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, മിദിയാന്‍കാര്‍, ഫിലിസ്ത്യര്‍ എന്നിവരായിരുന്നു അവരുടെ പ്രധാന ശത്രുക്കള്‍. എന്നാല്‍ അവര്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അവരുടെ മധ്യേ നിന്ന്‌ ന്യായാധിപന്‍മാരെ ഉയര്‍ത്തി അവരെ മോചിപ്പിച്ചു. തങ്ങളുടെ ദൈവമായ കര്‍ത്താവിനെ മറന്ന് ബാല്‍ദേവന്‍മാരെയും അഷേരാപ്രതിഷ്ഠകളെയും സേവിച്ചു കൊണ്ട് ഇസ്രായേല്‍ കര്‍ത്താവിന്റെ മുമ്പാകെ തിന്‍മചെയ്തു........... അവിടുന്ന് അവരെ മെസൊപ്പൊട്ടാമിയാ രാജാവായ കുഷാന്റിഷാത്തായിമിന്റെ കൈകളില്‍ ഏല്‍പിച്ചു.........ഇസ്രായേല്‍ജനം കര്‍ത്താവിനോടു നിലവിളിച്ചു........... കേനസിന്റെ പുത്രന്‍ ഒത്ത്‌നിയേലിനെ കര്‍ത്താവ് അവര്‍ക്കു മോചകനായി നിയമിക്കുകയും അവന്‍ അവരെ മോചിപ്പിക്കുകയും ചെയ്തു (ന്യായാ 3, 7-9). പുസ്തകത്തിലുടനീളം കാണുന്ന രക്ഷാകരചരിത്രത്തിന്റെ മാതൃകയാണിത്.<br>ഒത്ത്‌നിയേല്‍, ഏഹൂദ്, ഷംഗര്‍, ദബോറ-ബാറക്ക്, ഗിദയോന്‍, തോല, ജായിര്‍, ജഫ്താ, ഇബ്‌സാന്‍, ഏലോന്‍, അബ്‌ദോന്‍, സാംസണ്‍ എന്നിങ്ങനെ ദൈവപ്രേരണയാല്‍ ഇസ്രായേലിന്റെ വിമോചകരായി വര്‍ത്തിച്ച പന്ത്രണ്ടു നേതാക്കന്‍മാരുടെ ചരിത്രമാണ്‌ ന്യായാധിപന്‍മാരുടെ ഗ്രന്ഥം. ഇസ്രായേലിനെ നയിച്ച അവസരങ്ങളില്‍ ദൈവശക്തിയാണ് അവരില്‍ പ്രവര്‍ത്തിച്ചത്. സാംസണ്‍, ജഫ്താ, ഗിദയോന്‍, ബാറക്ക്, ഏഹൂദ് എന്നിവരുടെ ചരിത്രങ്ങള്‍ താരതമ്യേന നീണ്ടതാണ്. സാംസണ്‍, ഗിദയോന്‍ തുടങ്ങി ഏതാനും ന്യായാധിപന്‍മാരുടെ കാലത്തു മാത്രമേ ഗോത്രങ്ങള്‍ സംഘടിതമായി ശത്രുവിനെ നേരിടേണ്ടി വന്നിട്ടുള്ളു. മറ്റുള്ളവര്‍ പ്രധാനമായും തങ്ങളുടെ തന്നെ ഗോത്രങ്ങളുടെ വിമോചകരായിരുന്നു.<br>#ഘടന<br>1, 1 - 3, 6 : ജോഷ്വയുടെ കാലത്തിനുശേഷം കാനാന്‍ ദേശത്തിന്റെ സ്ഥിതി3, 7 - 16, 31 : ന്യായാധിപന്‍മാരുടെ ചരിത്രം17, 1 - 21, 25 : ദാന്‍, ബഞ്ചമിന്‍ ഗോത്രങ്ങള്‍

Go to Home Page